SignIn
Kerala Kaumudi Online
Friday, 27 May 2022 2.28 AM IST

ആരോഗ്യ ശാസ്ത്ര സർവകലാശാല റിസർച്ച് ഫെല്ലോ ഒഴിവ്

health-university

തൃശൂർ : ആരോഗ്യ ശാസ്ത്ര സർവകലാശാല നടത്തുന്ന 'ഡെവലപ്‌മെന്റ് ഒഫ് സ്‌കെയിൽസ് ആൻഡ് ഗൈഡ്‌ലൈൻസ് ഫോർ ഹെൽത്തി ഏയ്ജിംഗ്' ഗവേഷണ പദ്ധതിയിലേക്ക് റിസർച്ച് ഫെല്ലോയായി 25,000 രൂപ പ്രതിമാസ വേതനത്തിൽ പരമാവധി മൂന്ന് വർഷത്തേക്ക് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ നിന്നും ആരോഗ്യശാസ്ത്ര സംബന്ധമായ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമോ, സർവകലാശാല അംഗീകരിച്ചിട്ടുള്ള തത്തുല്യ യോഗ്യതകളോ ഉള്ളവരായിരിക്കണം അപേക്ഷകർ. സാമൂഹികാരോഗ്യ വിഷയത്തിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള ഗവേഷണ പരിചയം/അദ്ധ്യാപന പരിചയം അഭികാമ്യമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സർവകലാശാലാ ആസ്ഥാനത്ത് 2021 പതിനഞ്ചിന് രാവിലെ 10.30ന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാലാ വെബ് സൈറ്റ് ' www.kuhs.ac.in' സന്ദർശിക്കുക.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, THRISSUR, RESEARCH
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.