തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ നിലമ്പൂർ ബഡ്സ് സ്കൂൾ ഫോർ ദ ഹിയറിംഗ് ഇംപയേർഡിൽ അനുവദിക്കപ്പെട്ട 18 തസ്തികകൾക്ക് പുറമേ അസിസ്റ്റന്റ് ടീച്ചർ (യു.പി)- 2, സ്പീച്ച് തെറാപ്പിസ്റ്റ്- 1, മേട്രൻ- 1, കുക്ക്- 1 എന്നീ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കുക്ക് തസ്തിക ദിവസ വേതനാടിസ്ഥനത്തിലായിരിക്കും.
2016 ജനുവരി 20ലെ പത്താം ശമ്പളകമ്മിഷൻ ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികകളിലെ ജീവനക്കാർക്ക് കൂടി ലഭ്യമാക്കും. കുടുംബശ്രീ അംഗങ്ങൾക്ക് റീസർജന്റ് കേരള ലോൺ സ്കീം (ആർ.കെ.എൽ.എസ്) മുഖേന അനുവദിച്ച ബാങ്ക് വായ്പയുടെ ഈ വർഷത്തെ മൂന്നാം ഗഡു പലിശ സബ്സിഡി തുകയായ 75,12,91,693 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മുൻകൂറായി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അനുവദിക്കും.
പാലക്കാട് ജില്ലയിലെ കരിയന്നൂരിലെയും സുശീലപടിയിലേയും റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണത്തിന് സമർപ്പിച്ച 40 കോടി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തുക കിഫ്ബി ഫണ്ടുപയോഗിച്ച് നടപ്പാക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |