തിരുവനന്തപുരം: നക്‌സലൈറ്റുകളെ അമർച്ച ചെയ്യുന്നതിനുള്ള ഒഡിഷയിലെ സ്‌പെഷ്യൽ ഓപ്പറേഷൻ വിംഗിന്റെ തലവനായി ഐ.ജി സതീഷ് ചന്ദ്ര ബുദക്കോട്ടിചുമതലയേറ്റു. കേരളം, ബംഗളൂരു എന്നീ സെക്‌ടറുകളും ഇദ്ദേഹത്തിന്റെ കീഴിലാണ്.
ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലെ ചായ് സ്വദേശിയാണ്. 1986ലാണ് അസിസ്റ്റന്റ് കമാൻഡന്റായി എലൈറ്റ് ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ചേർന്നത്.
നിയന്ത്രണരേഖയിലടക്കം പ്രവർത്തിച്ച സതീഷ് ചന്ദ്ര ഐക്യരാഷ്‌ട്ര സഭയിലെ വിവിധ മിഷനുകളുടെ ഭാഗമായി ഡെപ്യൂട്ടേഷനിൽ വിദേശ രാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2009ൽ രാഷ്‌ട്രപതിയുടെ പൊലീസ് മെഡലിന് അർഹനായി. ബോർഡർ പൊലീസ് ചീഫിന്റെയും ഓപ്പറേഷൻ ഓഫീസറുടെയും ഉപദേശകനായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ എൻ.എസ്.ജി ടീമിലെ അംഗമായിരുന്നു. ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയുടെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെയും സുരക്ഷാ സംഘത്തിലുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |