ശ്രീനഗർ: കാശ്മീർ വിഘടനവാദി നേതാവും ഹുറിയത്ത് കോൺഫറൻസിന്റെ ദീർഘകാലം ചെയർമാനുമായിരുന്ന സയിദ് അലി ഷാ ഗിലാനി (92) അന്തരിച്ചു. ശ്രീനഗറിലെ സ്വവസതിയിൽ വച്ചായിരുന്നു വാർദ്ധക്യകാല രോഗങ്ങളെ തുടർന്നുളള ഗിലാനിയുടെ അന്ത്യം. വിവരം ഹുറിയത്ത് കോൺഫറൻസ് നേതാക്കളും സ്ഥിരീകരിച്ചു.
1929 സെപ്തംബർ 29ന് സോപോറിൽ ജനിച്ച ഗിലാനി കടുത്ത വിഘടനവാദ ആശയഗതിക്കാരനായിരുന്നു. ഗിലാനിയുടെ മരണത്തെ തുടർന്ന് കാശ്മീർ താഴ്വരയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. മിക്ക കാര്യങ്ങളിലും തമ്മിൽ വിയോജിപ്പുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നതായി പിഡിപി നേതാവും ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബ മുഫ്തി അനുശോചിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |