കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) എം.എസ്സി റിമോട്ട് സെൻസിംഗ് ആൻഡ് ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജിസ്) കോഴ്സിന്റെ ഫലം പ്രസിദ്ധീകരിച്ചു. ജിജ സി.ജെ., നന്ദ കൃഷ്ണൻ, അമൃത എന്നിവർ യഥാക്രമം ആദ്യ മൂന്നു റാങ്ക് നേടി. തൃശൂർ പനമുക്ക് ചിറ്റാട്ടുകര വീട്ടിൽ സി.ആർ. ഗിരിജന്റെയും ശൈലജയുടെയും മകളാണ് ജിജ. ആറ്റിങ്ങൽ ജെ.കെ. നിവാസിൽ കൃഷ്ണൻകുട്ടി നായരുടെയും ജ്യോതിയുടെയും മകളാണ് നന്ദ. കോട്ടയം കടനാട് കോനക്കൽ കെ.പി. സാബുവിന്റെയും ഷീജയുടെയും മകളാണ് അമൃത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |