SignIn
Kerala Kaumudi Online
Saturday, 27 April 2024 12.54 AM IST

രണ്ട് മാസത്തിനിടയിലെ ഏറ്റവും കൂടുതൽ കൊവിഡ് പ്രതിദിന രോഗികളുമായി ഇന്ത്യ, കാരണം കേരളം

covid

ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ കണക്കുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 47,092 പേർക്ക് ഇന്ത്യയിൽ കൊവിഡ് ബാധിച്ചു. രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗികളുടെ കണക്കാണിത്. ഇതിൽ 32,803 രോഗികളും കേരളത്തിൽ നിന്നുമാണ്. അതായത് ഇന്ത്യയിലെ മൊത്തം രോഗികളുടെ 69.65 ശതമാനം രോഗികളും കേരളത്തിലാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് നിലവിൽ ഇന്ത്യയിൽ 3,89,583 രോഗികളാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 509 പേരാണ് രാജ്യത്ത് കൊവിഡ് കാരണം മരണമടഞ്ഞത്. ഇതിൽ 171 പേരും കേരളത്തിൽ നിന്നുമാണ്.

മൊത്തം 35,181 കൊവിഡ് രോഗികൾ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടി. രാജ്യത്തെ റിക്കവറി റേറ്റ് 97.48 ശതമാനവും ടി പി ആർ 2.62 ശതമാനവും ആണ്. ഇതുവരെയായി 66 കോടി ഡോസ് വാക്സിനുകൾ രാജ്യത്തെ ജനങ്ങൾക്ക് നൽകികഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നൽകിയിത് 81,09,244 ഡോസ് വാക്സിനുകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID19, COVID INDIA, COVID UPDATE, DAILY COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.