കോട്ടയം: പൂവന്തുരുത്ത് റെയിൽവേ മേൽപാലം നിർമ്മാണത്തിനായി മണിപ്പുഴ - പാക്കിൽ റോഡിലെ ഗതാഗതം നിറുത്തി വച്ചിട്ട് രണ്ടു വർഷമായി. ഒരു വർഷമായി മേൽപാലം നിർമ്മാണം മുടങ്ങിയിട്ട്. താല്ക്കാലികമായി ഉപയോഗിച്ചിരുന്ന റോഡ് സഞ്ചാരയോഗ്യമല്ലാതായി. ഒട്ടേറെ പരാതി നൽകിയിട്ടും നടപടിയില്ല. കൊവിഡ് രോഗബാധയും ഇന്ധന വിലവർദ്ധനവും മൂലം പ്രതിസന്ധിയിലായിരിക്കുന്ന സ്വകാര്യ ബസ് ഉടമകൾക്ക് റോഡിന്റെ ശോച്യാവസ്ഥ മൂലമുണ്ടാകുന്ന അറ്റകുറ്റപ്പണികൾ താങ്ങാനാവുന്നില്ല. റോഡ് ഗതാഗതയോഗ്യമാക്കാത്ത പക്ഷം ഇതു വഴിയുള്ള ബസ് സർവീസ് നിറുത്തിവയ്ക്കാൻ തീരുമാനിച്ചതായി കോട്ടയം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |