കാലടി: ആദിശങ്കര എൻജിനീയറിംഗ് കോളേജിൽ 'ആക്സസ് അഡ്വാൻസസ് ഇൻ കമ്പ്യൂട്ടിംഗ് കമ്മ്യൂണിക്കേഷൻ എംബഡഡ് ആൻഡ് സെക്യൂർ സിസ്റ്റംസ് ' എന്ന വിഷയത്തിൽ
മൂന്നു ദിവസത്തെ അന്തർ ദേശീയ കോൺഫറൻസ് ആരംഭിച്ചു. ഇലട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനും, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലട്രിക്കൽ ആൻഡ് ഇലട്രോണിക്സ് കേരള സെക്ഷൻ എന്നിവരും സംയുക്തമായാണ് കോൺഫറൻസ് നടത്തുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലട്രിക്കൽ ആൻഡ് ഇലട്രോണിക്സ് ഇന്ത്യ കൗൺസിൽ ചെയർമാൻ ഡോ.സരേഷ് നായർ ഉദ്ഘാടനം ചെയ്തു. ആദിശങ്കര ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ: സി.പി.ജയശങ്കർ, കോളേജ് പ്രിൻസിപ്പൽ ഡോ.വി.സരേഷ് കുമാർ, വകുപ്പ് മേധാവി ഡോ.സി.ബോബി മാത്യൂസ്, കൺവീനർമാരായ ഡോ.അജയ്കുമാർ,ആര്യ പോൾ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |