പിറവം: പ്രിയദർശിനി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നഗരസഭാ ഡിവിഷനുകളിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി ഹാൻഡ് വാഷ് വിതരണം ചെയ്തു. ഇന്ദിരാഭവനിൽ നടന്ന ചടങ്ങ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിത്സൺ.കെ.ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർമാർ ഹാൻഡ് വാഷ് കിറ്റുകൾ ഏറ്റുവാങ്ങി. ഫോറം ചെയർമാൻ വർഗീസ് തച്ചിലുകണ്ടം, ജോർജ് നെടിയാനിക്കുഴി, ഡി.സി.സി സെക്രട്ടറി കെ.ആർ.പ്രദീപ്കുമാർ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം, മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം, ശ്രീജിത്ത് പാഴൂർ, പ്രദീപ് കൃഷ്ണൻകുട്ടി, സിംപിൾ തോമസ്, സൈജു മണ്ഡപത്തിൽ, കൗൺസിലർമാരായ അന്നമ്മ ഡോമി, വൽസല വറുഗീസ്, ജിൻസി രാജു, ജോജിമോൻ ചാരുപ്ലാവിൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |