SignIn
Kerala Kaumudi Online
Friday, 26 April 2024 10.57 AM IST

പ്രേക്ഷകരുടെ പ്രിയപ്പെട്ട സിഡ്നാസ് ജോഡി

sidharth

മുംബയ്: ബിഗ് ബോസ് 13 ലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു സിദ്ധാർത്ഥും ഷെഹനാസ് ഗില്ലും (സിഡ്നാസ്)​. ബിഗ് ബോസ് ഷോയിലൂടെ പരിചയപ്പെട്ട ഇവർ വളരെ ചെറിയ സമയം കൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കളായി മാറി. ഷെഹനാസിന് സിദ്ധാർത്ഥിനോട് പ്രണയമാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

ബിഗ് ബോസ് ഹൗസിലെ സഹതാരങ്ങളുടെ ഇടയിൽ പോലും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷവും ഇരുവരും അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. ഇരുവരുടേയും കുടുംബാംഗങ്ങൾ തമ്മിലും നല്ല ബന്ധമാണുള്ളത്.

ദിവസങ്ങൾക്ക് മുൻപ് സിദ്ധാർത്ഥിനെ കുറിച്ച് ഷെഹ്നാസ് പറഞ്ഞ വാക്കുകളും വൈറലാവുകയാണ്. താനും സിദ്ധാർത്ഥുമായുള്ള ബന്ധം വ്യത്യാസ്തമാണെന്നാണ് ഷെഹ്നാസ് പറഞ്ഞത്. വളരെ സത്യസന്ധമായ ബന്ധമായത് കൊണ്ടാണ് ഇപ്പോഴും സിഡ്നാസ് ചർച്ചയാവുന്നത്. ഞങ്ങൾ തമ്മിൽ വളരെ സത്യസന്ധവും ശുദ്ധവുമായ റിലേഷനാണ്. അത് പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് കരുതുന്നു. ഞങ്ങൾക്ക് രണ്ടു പേർക്കും തമ്മിൽ വളരെ മനോഹരമായ ബന്ധമുണ്ട് - ഷെഹനാസ് പറയുന്നു. ബിഗ്ബോസിൽ മൂന്നാം സ്ഥാനമായിരുന്നു ഷെഹ്നാസിന്. നടന്റെ വിയോഗം ഷെഹ്നാസിന് താങ്ങാൻ കഴിയില്ലെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്. അതേസമയം ഷൂട്ടിംഗ് നിറുത്തിവച്ച് ഷെഹ്നാസ് മുംബയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SIDHARTH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.