തിരുവനന്തപുരം : മുട്ടിൽ മരം കൊള്ളക്കേസിൽ ആരോപണവിധേയനായ സൗത്ത് വയനാട് ഡി.എഫ്.ഒ പി.രഞ്ജിത്ത്കുമാറിനെ വാളയാർ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്ഥലം മാറ്റി. പകരം കോഴിക്കോട് ഡി.എഫ്.ഒ കെ.രാജീവനാണ് സൗത്ത് വയനാടിന്റെ ചുമതല. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രഞ്ജിത്ത്കുമാറിന്റെ മൊഴിയെടുത്തിരുന്നു. മരം മുറിക്കലിലെ കള്ളപ്പണ ഇടപാടിൽ ഇ.ഡി രജിസ്റ്റർ ചെയ്ത കേസിലാണ് രഞ്ജിത്തിനെ വിളിച്ചുവരുത്തി മൊഴിയെടുത്തത്. മരംമുറിക്കൽ ആരോപണത്തിന്റെ ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |