പത്തനാപുരം: ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ വിദ്യാർത്ഥിനി നൽകിയ പേര മരത്തിന്റെ തൈ പ്രധാനമന്ത്റി നരേന്ദ്രമോദിക്കു നൽകി സുരേഷ്ഗോപി എം.പി വാക്കു പാലിച്ചു!
ഗാന്ധിഭവനിലെ സ്ഥിരം സന്ദർശകയും പന്തളം സ്വദേശിയും കർഷകയുമായ ജയലക്ഷ്മിയാണ് ആഗസ്റ്റ് 31ന് സുരേഷ് ഗോപി ഗാന്ധിഭവനിൽ എത്തിയപ്പോൾ പേരത്തൈ സമ്മാനിച്ചത്. അടുത്ത ദിവസം ഡെൽഹിയിലെത്തുമ്പോൾ ഇത് പ്രധാനമന്ത്റിക്കു നൽകുമെന്ന് സുരേഷ്ഗോപി ഉറപ്പുനൽകിയിരുന്നു. വ്യാഴാഴ്ച രാവിലെ സുരേഷ്ഗോപി ഫേസ്ബുക്കിൽ പോസ്റ്റിട്ടു; 'പത്തനാപുരത്തു നിന്ന് ഒരു കുഞ്ഞ് മോൾ കൊടുത്തയച്ച ചെടി അദ്ദേഹത്തിന്റെ കയ്യിൽ എത്തിയിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ബംഗ്ലാവിന്റെ മുറ്റത്ത് അത് നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യൻ പ്രധാനമന്ത്റി പറയുന്നതു നാളെ നമുക്ക് പ്രതീക്ഷിക്കാം. എന്തായാലും ഇതൊരു വലിയ സന്ദേശമാണ്'- എന്നായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |