കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രോസിക്യൂഷൻ സാക്ഷിയായ സംവിധായകനും മിമിക്രി താരവുമായ നാദിർഷ ഇന്നലെ സാക്ഷി വിസ്താരത്തിന് ഹാജരായി. രാവിലെ 11ന് എറണാകുളം സ്പെഷ്യൽ കോടതിയിൽ എത്തിയ നാദിർഷായുടെ വിസ്താരം സെപ്തംബർ ആറ്, ഏഴ് തീയതികളിൽ തുടരും.
എട്ടാം പ്രതിയായ നടൻ ദിലീപിന്റെ ഉറ്റ സുഹൃത്താണ് നാദിർഷ. 300-ാളം സാക്ഷികളുള്ള കേസിൽ നടി കാവ്യാ മാധവൻ ഉൾപ്പെടെ 180 സാക്ഷികളുടെ വിസ്താരമാണ് പൂർത്തിയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |