കൊച്ചി: മലയാറ്റൂർ വനമേഖലയോടു ചേർന്നുള്ള പ്രദേശങ്ങളിലെ കാട്ടാനശല്യം തടയാൻ നടപടി വേണമെന്ന ഹർജിയിൽ ഹൈക്കോടതി വനംവകുപ്പിന്റെ വിശദീകരണം തേടി. കാട്ടാനകളെ തടയാൻ വനമേഖലയോടു ചേർന്ന് വലിയ കിടങ്ങോ ഇരുമ്പു വേലിയോ നിർമ്മിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. വേട്ടമ്പാറ പൗരസമിതി നൽകിയ പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. കോതമംഗലം താലൂക്കിലെ പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിൽ കാട്ടാനശല്യം രൂക്ഷമാണ്. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നു. രാത്രികാലങ്ങളിൽ ഭീതി കാരണം ജനങ്ങൾക്കു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |