SignIn
Kerala Kaumudi Online
Friday, 26 April 2024 9.49 PM IST

കുസാറ്റ് പ്രോ വി.സിക്ക് പുരസ്കാരം

dr-p-g-sankaran

കളമശേരി: ഇന്ത്യൻ സൊസൈറ്റി ഫോർ പ്രോബബിലിറ്റി ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പുരസ്‌കാരത്തിന് കുസാറ്റ് പ്രോ-വൈസ് ചാൻസലറും സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം സീനിയർ പ്രൊഫസറുമായ ഡോ. പി.ജി. ശങ്കരനെ തിരഞ്ഞെടുത്തു. സെപ്തംബർ 10ന് ഓൺലൈനായി സംഘടിപ്പിക്കുന്ന ഐ.എസ്.പി.എസിന്റെ 40 -ാമത് വാർഷിക സമ്മേളനത്തിൽ പുരസ്‌കാരം നൽകും. സി.എസ്.ഐ.ആർ.-എസ്.ആർ.എഫ്, ഡി.എസ്.ടി., ബോയ്സ്‌കാസ്റ്റ് ഫെല്ലോ, നെതർലന്റ്സിലെ ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ തിരഞ്ഞെടുക്കപ്പെട്ട അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം യു.എസ് ആസ്ഥാനമായ ഇന്റർനാഷണൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ അസോസിയേഷന്റെ 2010-ലെ യുവ ഗവേഷകനുള്ള പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. നൂറ്റിയറുപതോളം ഗവേഷണ പ്രബന്ധങ്ങളും എൺപതോളം കോൺഫറൻസ് പ്രബന്ധങ്ങളും മൂന്ന് പുസ്തകങ്ങളും ടെക്നിക്കൽ റിപ്പോർട്ടുകളുമടക്കം നിരവധി പ്രസിദ്ധീകരണങ്ങളുടെ ഉടമയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.