തിരുവനന്തപുരം:മൃഗശാലാ ഓഫീസ് സ്റ്റോർ സമുച്ചയം,ശലഭോദ്യാനം,വിദേശ പക്ഷികളുടെ പരിബന്ധനം, മൊബൈൽ ആപ്പ് എന്നിവയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി 8ന് നിർവഹിക്കും.രാവിലെ 11.30ന് മ്യൂസിയം ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.3.53 കോടി രൂപ ചെലവഴിച്ചാണ് നാലു പദ്ധതികൾ പൂർത്തിയാക്കിയത്. മൃഗശാലയിലെ മൃഗങ്ങൾക്കുള്ള ഭക്ഷണവസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ,മൃഗങ്ങൾക്ക് ഭക്ഷണം തയ്യാറാക്കാനുള്ള സൗകര്യം,മൃഗശാല ജീവനക്കാർക്ക് മെച്ചപ്പെട്ട സൗകര്യം എന്നിവയാണ് പുതിയ സ്റ്റോർ റൂമിലുള്ളത്. ചിത്രശലഭങ്ങളെ ആകർഷിക്കുന്ന ആഹാര,പ്രജനന സസ്യങ്ങൾ വച്ചുപിടിപ്പിച്ച ശലഭോദ്യാനമാണ് ഒരുക്കിയിരിക്കുന്നത്. മൃഗങ്ങളെയും പക്ഷികളെയും കുറിച്ചുള്ള വിവരങ്ങൾ ഇംഗ്ളീഷിലും മലയാളത്തിലും കേൾക്കാൻ കഴിയുന്ന മൊബൈൽ ആപ്പാണ് തയ്യാറാക്കിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |