തിരുവനന്തപുരം: തിരുവനന്തപുരം ഗവൺമെന്റ് വനിത പോളിടെക്നിക് കോളേജിനുകീഴിൽ ബാലരാമപുരം തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗിൽ നടത്തുന്ന രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് 15 വരെ അപേക്ഷിക്കാം. അപേക്ഷാഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ,25രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം ബാലരാമപുരം തേമ്പാമുട്ടം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ 15ന് വൈകിട്ട് നാലിനകം ലഭിക്കണം.യോഗ്യത എസ്.എസ്.എൽ.സി ഉയർന്ന പ്രായപരിധിയില്ല. ഫോൺ: 9562012613
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |