തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ1878 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.1619 പേർ രോഗമുക്തരായി.13.2 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 16533 പേർ ചികിത്സയിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 1742 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.പുതുതായി 2741 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.1138 പേർ നിരീക്ഷണകാലം പൂർത്തിയാക്കി.നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 36808 ആയി.
കണ്ടെയ്ൻമെന്റ് സോൺ
കൊവിഡ് വ്യാപനം ഉയർന്നതിനെത്തുടർന്ന് വാമനപുരം പഞ്ചായത്ത് 12, 13 വാർഡുകൾ, കുറ്റിച്ചൽ പഞ്ചായത്ത് 12ാം വാർഡ്, വെമ്പായം പഞ്ചായത്ത് 16ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായും കുറ്റിച്ചൽ പഞ്ചായത്ത് 10ാം വാർഡിൽ അറപ്പുരക്കുഴി മേഖല, മടവൂർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ മണ്ണടക്കോണം മേഖല എന്നിവ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |