കൊച്ചി:കുർബാന ഏകീകരണം സംബന്ധിച്ച ഇടയലേഖനം വായിക്കുന്നതിനിടെ പള്ളിയിൽ ഉന്തും തള്ളും. ആലുവ പ്രസന്നപുരം പള്ളിയിലാണ് നേരിയ സംഘർഷമുണ്ടായത്. വികാരി ഇടയലേഖനം വായിച്ചതിന് പിന്നാലെ ഒരു വിഭാഗം അൾത്താരയിലേക്ക് കയറി തടസപ്പെടുത്തുകയായിരുന്നു.
മറ്റൊരു വിഭാഗം വിശ്വാസികൾ ഇതിനെ എതിർത്തുകൊണ്ട് രംഗത്തെത്തിയതോടെയാണ് ഉന്തും തള്ളുമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിൽ കുറച്ച് സമയം തർക്കിച്ചു.കുർബാന ഏകീകരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധമുണ്ടായത്.
അങ്കമാലി അതിരൂപതയുടെ കീഴിൽ വരുന്ന ദേവാലയമാണിത്.കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ലേഖനം ഇവിടെ വായിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാർ പറഞ്ഞത്. കൂടാതെ ഇടയലേഖനം പള്ളിയുടെ മുന്നിലിട്ട് കത്തിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |