ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 38,948 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 219 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം 4,40,752. സജീവ രോഗികൾ 4,04,874 പേരാണ്. ആകെ രോഗമുക്തി നേടിയത് 3,21,81,995 പേർ. രാജ്യത്ത് ഇതുവരെ 68,75,41,752 പേർ വാക്സിൻ സ്വീകരിച്ചു. ഡിസംബർ അവസാനത്തോടെ രാജ്യത്തെ എല്ലാവർക്കും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |