തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് കൊവിഡ് പ്രതിവാര അവലോകനയോഗം ചേരും. സംസ്ഥാനത്ത് നിപയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ വളരെ കരുതലോടെയായിരിക്കും കൂടുതൽ ഇളവുകൾ നൽകുകയെന്നാണ് അറിയുന്നത്. നിയന്ത്രണങ്ങൾ തുടരേണ്ടതില്ലെന്നും വാരാന്ത്യലോക്ക് ഡൗണും രാത്രികാല കർഫ്യൂവും ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധാഭിപ്രായം. സ്കൂളുകൾ തുറക്കുന്നതും ഹോട്ടലുകളും ബാറുകളും സിനിമാതിയേറ്ററുകളും തുറക്കാൻ അനുവദിക്കുന്നതും പരിഗണനയിലുണ്ട്. അതേസമയം, പ്രതിവാര രോഗവ്യാപന തോത് അനുസരിച്ചുള്ള വാർഡ് തല ട്രിപ്പിൾ ലോക്ക് ഡൗൺ നിയന്ത്രണത്തിൽ മാറ്റം വരുത്തില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |