കൊച്ചി: സ്റ്റാർട്ടപ്പുകളിൽ തൊഴിൽ തേടുന്നവർക്കും തൊഴിൽ നൈപുണ്യം തേടുന്ന സ്റ്റാർട്ടപ്പുകൾക്കും വേണ്ടി കേരള സ്റ്റാർട്ടപ്പ് മിഷൻ ഹയറത്തോൺ സംഘടിപ്പിക്കും. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായാണ് കെ. ഡിസ്കിന്റെ നേതൃത്വത്തിൽ മേള സംഘടിപ്പിക്കുന്നത്. സെപ്തംബർ 25 മുതൽ ഒക്ടോബർ 10 വരെയാണ് ഹയറത്തോൺ. സ്റ്റാർട്ടപ്പുകളിൽ തൊഴിൽ തേടാൻ താത്പര്യമുള്ളവർ https://hireathon.startupmission.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. നോളഡ്ഡ് ഇക്കോണമി മിഷൻ, അസാപ് എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ വേറെ രജിസ്റ്റർ ചെയ്യേണ്ടതില്ല. ഈമാസം 20 നകം രജിസ്റ്റർ ചെയ്യണം. 300 ലധികം സ്റ്റാർട്ടപ്പുകളിൽ ആയിരത്തോളം തൊഴിലവസരങ്ങളാണ് ലഭ്യമാകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |