തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ആരംഭിച്ച 'ബി ദ വാരിയർ' ബോധവത്കരണ കാമ്പെയിനിന് ജില്ലയിൽ തുടക്കമായി.കളക്ടർ ഡോ.നവ്ജ്യോത് ഖോസ കാമ്പെയിനിന്റെ ലോഗോ പ്രകാശനം ചെയ്തു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തി മൂന്നാം തരംഗത്തിന്റെ തീവ്രത കുറയ്ക്കുകയും വാക്സിനേഷൻ ഊർജ്ജിതമാക്കുകയുമാണ് കാമ്പെയിനിന്റെ ലക്ഷ്യം.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്.ഷിനു,ജില്ലാ പ്രോഗ്രാം മാനേജർ ഇൻ ചാർജ് ഡോ.സുകേഷ് രാജ്,ആർദ്രം മിഷൻ അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ.എ.അജേഷ്, ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ബി.പമേല,ആരോഗ്യകേരളം ജൂനിയർ കൺസൾട്ടന്റ് ജെ. വർഷ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |