തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 1483 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2085 പേർ രോഗമുക്തരായി.13.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.രോഗം സ്ഥിരീകരിച്ച് 16717 പേർ ചികിത്സയിലുണ്ട്.ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ ആരോഗ്യപ്രവർത്തകരാണ്.പുതുതായി 2203 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി.1474 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി.കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43398 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |