കൊച്ചി: അമേരിക്കൻ എഴുത്തുകാരനും മലയാളിയുമായ റൂബിൾ ചാണ്ടിയുടെ ' 90 ഡെയ്സ് ടു ലൈഫ്'' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ഇന്ന് പ്രകാശനം ചെയ്യും. ബിസിനസ് സ്ട്രാറ്റജിസ്റ്റും മെന്ററുമായ റൂബിൾ ചാണ്ടി എഴുതി യു.എസിൽ പ്രസിദ്ധീകരിച്ച പുസ്തകം കാക്കനാട് റോൾഡന്റ് റിജുവനേഷൻ സ്റ്റുഡിയോയിൽ പ്രകാശനം ചെയ്യുമെന്ന് പരിഭാഷകയും പത്രപ്രവർത്തകയുമായ ബിന്നു സിജു ജെയിംസും ഡോ. വിപിൻ റോൾഡന്റും അറിയിച്ചു.കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അവതാരികയും ശശി തരൂർ എം.പിയും മോഹൻലാലും ആശംസയും രചിച്ചു.ജീവിതത്തിലും ബിസിനസിലും പരാജയപ്പെട്ട് ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങിയ ലിൻഡ എന്ന യുവതിയുടെയും അവളെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തുന്ന അർജുൻ സിദ്ധാർത്ഥിന്റെയും കഥയാണ് '90 ഡേയ്സ് ടു ലൈഫ്'.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |