കണ്ണൂർ: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനുകളിൽ മദ്യശാല ആരംഭിക്കുവാനുള്ള നീക്കം തികച്ചും അപലപനീയവും സ്വൈരജീവിതം കാംക്ഷിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മദ്യനിരോധന ഐക്യവേദി സംസ്ഥാന സെക്രട്ടറി ആർട്ടിസ്റ്റ് ശശികല പറഞ്ഞു. മദ്യനിരോധന ഐക്യവേദി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി കണ്ണൂർ കെ.എസ്. ആർ.ടി.സി ഡിപ്പോവിനു മുൻപിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികല.
കേരള മദ്യനിരോധന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ദിനു മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. വനിതാ സമിതി പ്രസിഡന്റ് ഐ.സി. മേരി, സൗമി മട്ടന്നൂർ, നാണി, കെ.കെ. ബീന, ചന്ദ്രൻ മന്ന, ദേവദാസ് തളാപ്പ്, പള്ളിപ്രം പ്രസന്നൻ, എൻ.പി പത്മജ, കെ. ഐ. മനോജ് നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |