SignIn
Kerala Kaumudi Online
Friday, 26 April 2024 1.57 PM IST

ജനം കുടിവെള്ളത്തിനായി കേഴുമ്പോൾ പഞ്ചായത്തിലുള്ളത് പാളിപ്പോയ കുടിവെള്ള പദ്ധതികൾ

thala

നെയ്യാറ്റിൻകര: വേനൽക്കാലത്ത് കുടിവെള്ളത്തിനായി അതിയന്നൂർ പഞ്ചായത്തിലെ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ ആരും തിരിഞ്ഞുനോക്കാതെ ഉപയോഗശൂന്യമായിക്കിടക്കുന്നത് രണ്ട് കുടിവെള്ള പദ്ധതികളാണ്. അതിയന്നൂർ ഗ്രാമപഞ്ചായത്തിൽ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ അരംഗമുഗൾ കുടിവെള്ളപദ്ധതിയും തലയറുത്താൻ കുളം കുടിവെളള വിതരണ പദ്ധതിയുമാണ് ഇവ. ഉദ്ഘാടനം കഴിഞ്ഞ് തൊട്ടുപിന്നാലെതന്നെ രണ്ടുപദ്ധതികളിലെയും പൈപ്പുകൾ പൊട്ടി ജലം പാഴാകാൻ തുടങ്ങിയതോടെ

പമ്പിംഗ് പൂർണമായും നിറുത്തിവയ്ക്കേണ്ടിവന്നു. ഉദ്ഘാടനത്തിന് മുമ്പുളള പരിശോധനകളിൽ പദ്ധതി നടത്തിപ്പിൽ അപാകതകൾ കണ്ടെത്തിയെങ്കിലും അതൊന്നും വകവയ്ക്കാതെ അധികൃതർ അവരുടെ ജോലി തീർക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ഉദ്ഘാടന സമയത്തുതന്നെ പ്രതിഷേധം അറിയിച്ചിരുന്നു. വേനൽക്കാലത്ത് പ്രദേശത്തുള്ളവർ കിലോമീറ്ററുകളോളം താണ്ടിയാണ് കുടിവെള്ളം ശേഖരിക്കുന്നത്. ഇതിനിടയിൽ ലക്ഷങ്ങൾ ചെലവഴിച്ചിട്ടും പാഴായിപ്പോയ പദ്ധതികളിൽ നോക്കി നെടുവീർപ്പിടുകയാണ് പൊതുജനം. അതേസമയം,​ നിലവാരമുളള പൈപ്പ് ലൈനുകൾ സ്ഥാപിച്ച് അറ്റകുറ്റപ്പണി നടത്തിയാൽ നിലവിലെ രണ്ട് കുടിവെളള പദ്ധതികളും ജനങ്ങൾക്ക് ഉപകാരപ്പെടും. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അതിയന്നൂർ - കോട്ടുകാൽ കുടിവെള്ള പദ്ധതിയിലെ ശുദ്ധജലം ഈ വാട്ടർ ടാങ്കുകളിൽ എത്തിച്ച് പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അരങ്കമുഗൾ,​തലയറുത്താൻ കുളം കുടിവെളള പദ്ധതികൾ

അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ ഇടവൂർ കുളത്തിൽ നിന്ന് ജലം ശേഖരിച്ച് അരംഗമുകളിൽ വാട്ടർ ടാങ്കിലെത്തിച്ച് പരിസര പ്രദേശങ്ങളായ അരംഗമുഗൾ, കുരിശടി, കോട്ടുത്തലകുഴി, ഇലവിൻമൂട് കണ്ണൻകര എന്നീ ഉയർന്ന പ്രദേശങ്ങളിൽ വെളളമെത്തിക്കുന്നതിന് വേണ്ടിയാണ് 2008 ൽ അരങ്കമുഗൾ കുടിവെളള പദ്ധതി സ്ഥാപിച്ചത്.

പഞ്ചായത്തിലെ ഭാസ്ക്കർ നഗ‌ർ, കാനം കുറ്റിത്താനി ചുണ്ടവിളാകം തുടങ്ങിയ പ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്ന പട്ടികജാതി കോളനികളിലും ശുദ്ധജലമെത്തിക്കുന്നതിനായാണ് 2013 ൽ തലയറുത്താൻ കുളം കുടിവെളള പദ്ധതിയും യാഥാർത്ഥ്യമാക്കിയത്. രണ്ട് പദ്ധതികളും ഉദ്ഘാടനശേഷം വർഷങ്ങൾ പിന്നിട്ടിട്ടും ജലവിതരണം ചെയ്യാൻ കഴിയാതെ പമ്പിംഗ് നിറുത്തിവച്ചു.

അരങ്കമുഗൾ കുടിവെളള പദ്ധതി ആരംഭിച്ചത്........ 2008ൽ

തലയറുത്താൻകുളം കുടിവെളള പദ്ധതി ആരംഭിച്ചത്.......... 2013ൽ

1. അതിയന്നൂർ പഞ്ചായത്തിൽ ഉപയോഗശൂന്യമായിക്കിടക്കുന്നത് രണ്ട് കുടിവെളള പദ്ധതികൾ

2. അരങ്കമുഗൾ കുടിവെളള പദ്ധതിയും തലയറുത്താൻകുളം ജലവിതരണ പദ്ധതിയും

3. ലക്ഷങ്ങൾ മുടക്കി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത്

4. നി‌ർമ്മാണത്തിലെ അപാകതയും നിലവാരമില്ലാത്ത സാധനസാമഗ്രികളുടെയും ഉപയോഗത്താൽ ഉദ്ഘാടനത്തിന് മുമ്പേ പദ്ധതി പാളി

5. നവീകരണപ്രവർത്തനങ്ങൾ ബ്ലോക്ക് പഞ്ചായത്തിനെന്ന് അതിയന്നൂർ ഗ്രാമപഞ്ചായത്ത് അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.