എടപ്പാൾ: കടകശ്ശേരി ഐഡിയൽ കാമ്പസിലെ മികച്ച അദ്ധ്യാപകർക്ക് നൽകി വരുന്ന ഐഡിയൽ ബെസ്റ്റ് ടീച്ചർ അവാർഡിന് സിന്ധു ദിനേശ് അർഹയായി.13 വർഷമായി ഐഡിയൽ കാമ്പസിലെ സ്റ്റേറ്റ് സിലബസ് ഹൈസ്കൂൾ പത്താം ക്ലാസ് ബയോളജി അദ്ധ്യാപികയും യു.പി വിഭാഗം മേധാവിയുമാണ്. എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ബയോളജിയിൽ 150 കുട്ടികളിൽ 145 പേർക്കും എ പ്ലസ് നേടിക്കൊടുത്തതിനു പുറമെ ഓൺലൈൻ പഠന കാലയളവിൽ ഐഡിയൽ കാമ്പസിൽ ഏറ്റവും കൂടുതൽ അറ്റന്റൻസ് നേടിയതും സിന്ധുവാണ്.
25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന അവാർഡ് ദേശീയ അദ്ധ്യാപക ദിനത്തിൽ നടന്ന വെബിനാറിൽ ഐഡിയൽ ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവുഹാജി പ്രഖ്യാപിച്ചു. തവനൂർ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ മാറുന്ന മുറയ്ക്ക് അവാർഡ് ദാനം നടത്തുമെന്ന് മാനേജർ മജീദ് ഐഡിയൽ അറിയിച്ചു.
പൊന്നാനി സ്റ്റേറ്റ് ബാങ്കിൽ ജോലി ചെയ്യുന്ന ദിനേശാണ് സിന്ധുവിന്രെ ഭർത്താവ്. മക്കൾ: നന്ദന, നിരഞ്ജൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |