തിരുവനന്തപുരം: ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് കേരളത്തിലുടനീളം അഞ്ച് മുതൽ 12 വരെ നടക്കുന്ന ഫിസിയോതെറാപ്പി വാരാഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 'ദീർഘകാല കൊവിഡ് പുനരധിവാസം ഫിസിയോതെറാപ്പിയിലൂടെ" എന്നതാണ് ഈ വർഷത്തെ ഫിസിയോതെറാപ്പി ദിന സന്ദേശം. ഫിസിയോതെറാപ്പിസ്റ്റുകളെ ഹെൽത്ത് കെയർ പ്രൊഫഷണൽസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി നാഷണൽ അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷണൽസ് ആക്ട് കഴിഞ്ഞ മാർച്ച് 28ന് നിലവിൽവന്നു. സംസ്ഥാന അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷണൽസ് കമ്മിഷൻ രൂപീകരിക്കുന്നതിനാവശ്യമായ നിയമനിർമ്മാണം നടത്തണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ്സ് കേരള ഘടകം പ്രസിഡന്റ് ശ്രീജിത്ത് എം. നമ്പൂതിരി സർക്കാരിനോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |