തൃശൂർ: കൊവിഡിനെതുടർന്ന് തളർച്ചയിലായ ഉത്പാദന, വാണിജ്യ, സേവന, ടൂറിസം മേഖലകളെ പുനർജീവിപ്പിച്ച് സാധാരണനിലയിലേക്ക് എത്തിക്കാൻ ഉത്തേജകപദ്ധതികൾ ആവിഷ്കരിക്കാൻ കേരളത്തിലെ പരസ്യ ഏജൻസികളുടെ സംഘടനയായ കെ.ത്രി.എയുടെ നേതൃത്വത്തിൽ യോഗംചേർന്നു. 'നമുക്കൊരുമിക്കാം അതിജീവിക്കാൻ" എന്ന സന്ദേശവുമായി സൂമിൽ നടത്തിയ യോഗത്തിൽ ദൃശ്യ, അച്ചടി, റേഡിയോ മാദ്ധ്യമങ്ങൾ, കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി, കേരള മാനേജ്മെന്റ് അസോസിയേഷൻ, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ, ടെക്സ്റ്റൈൽസ് അസോസിയേഷൻ, വ്യാപാരിവ്യവസായി സംഘടനകൾ, മൈക്രോ, സ്മോൾ സ്കെയിൽ ഇൻഡസ്ട്രികളുടെ സംഘടനകൾ, ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സിന്റെ സംഘടനയായ ഐയാം, അഡ്വർട്ടൈസിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ, തുടങ്ങിയ നിരവധി സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. കെ.ത്രി.എ സംസ്ഥാന ജനറൽ സെക്രട്ടറി രാജു മേനോൻ സ്വാഗതം ആശംസിച്ചു. കെ.ത്രി.എ ചീഫ് പേട്രൺ ജോസഫ് ചാവറ ആമുഖപ്രസംഗം നടത്തി. കെ.ത്രി.എ പ്രസഡിന്റ് ജെയിംസ് വളപ്പില നന്ദി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |