SignIn
Kerala Kaumudi Online
Friday, 26 April 2024 11.02 AM IST

കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി: കിഫ്ബി 448 കോടി കൈമാറി

nh

തിരുവനന്തപുരം:കൊച്ചി - ബെംഗളൂരു വ്യവസായ ഇടനാഴി വികസനത്തിനായി പാലക്കാട് ജില്ലയിൽ സ്ഥലമേറ്റടെുക്കാൻ 448.42കോടി രൂപ വായ്പാ ഗഡുവായി കിഫ്ബി കിൻഫ്രയ്ക്ക് കൈമാറി. കഴിഞ്ഞ വർഷം ജൂൺ 30ന് നടന്ന കിഫ്ബി ബോർഡ് യോഗത്തിലെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. 1038 കോടിരൂപയാണ് കിഫ്ബി നൽകുന്ന ആകെ സഹായം.
കിൻഫ്ര നൽകിയ വിശദീകരണകുറിപ്പിന്റെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് കിഫ്ബി ബോർഡ് തീരുമാനമെടുത്തത്. ചെന്നൈ-ബാംഗ്ലൂർ വ്യവസായ ഇടനാഴി കൊച്ചി വഴി കോയമ്പത്തൂർ വരെ നീട്ടാൻ കേന്ദ്രസർക്കാർ സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണ് പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങുന്നത്. ഇതനുസരിച്ച് പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി മൊത്തം 1351 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഇതിൽ പുതുശേരി സെൻട്രൽ വില്ലേജിൽ വരുന്ന അറുന്നൂറ് ഏക്കർ ഏറ്റെടുക്കാനുള്ള തുകയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.