ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വിവാഹമോചിതരായി. എട്ടുവർഷത്തം പിന്നിട്ട ദാമ്പത്യം അവസാനിപ്പിച്ചതായി അയേഷ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്.
ആസ്ട്രേലിയയിലെ മെൽബണിൽ നിന്നുള്ള ബോക്സിംഗ് താരമായ അയേഷയുമായി 2012ലായിരുന്നു ധവാന്റെ വിവാഹം. ധവാനേക്കാൾ 10 വയസ് കൂടുതലുള്ളയാളാണ് അയേഷ. അയേഷയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അയേഷയ്ക്ക് ആദ്യ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ട്. ധവാൻ – അയേഷ ദമ്പതികൾക്ക് സൊരാവർ എന്ന മകനുണ്ട്.
വിവാഹമോചന വാർത്തയോട് ശിഖർ ധവാൻ പ്രതികരിച്ചിട്ടില്ല. അയേഷ ധവാന്റെ പേരു ചേർത്തുള്ള തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് അയേഷ മുഖർജി എന്ന പേരിൽ പുതിയ അക്കൗണ്ട് സൃഷ്ടിച്ചാണ് വിവാഹമോചന വാർത്ത പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |