ന്യൂഡൽഹി: രാജ്യത്ത് എല്ലാവർക്കും വാതിൽപ്പടി കൊവിഡ് വാക്സിൻ വിതരണം ആവശ്യപ്പെട്ട് യൂത്ത് ബാർ അസോസിയേഷൻ ഒഫ് ഇന്ത്യ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സർക്കാർ തീരുമാനമെടുക്കേണ്ട വിഷയത്തിൽ പൊതുവായ ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ ആകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, വിക്രം നാഥ്, ബേല എം. ത്രിവേദി എന്നിവരുൾപ്പെട്ട ബെഞ്ച് ഹർജി തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |