മലപ്പുറം: അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയുടെ ആറ് കോടി രൂപയുടെ ഫെലോഷിപ്പിന് അർഹനായി മലയാളി ഗവേഷണ വിദ്യാർത്ഥി. മഞ്ചേരി കാരക്കുന്ന് സ്വദേശി ഇഹ്സാനുൽ ഇഹ്തിസാണ്(24) ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.
ഡൽഹിയിലെ ജാമിയ മില്ലിയ സർവകലാശാലയിൽ നിന്ന് ബിരുദവും, ജെ.എൻ.യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. സൗത്ത് ഏഷ്യൻ ലാംഗ്വേജസ് ആന്റ് സിവിലൈസേഷൻ വകുപ്പിലാണ് ഇഹ്സാൻ ഗവേഷണം നടത്തുക. ഫെബ്രുവരിയിലാണ് ഈ നേട്ടം അറിയിച്ചുള്ള ഷിക്കാഗോ സർവകലാശാലയുടെ അറിയിപ്പ് ലഭിച്ചത്. ജെ.എൻ.യുവിൽ പഠിക്കുന്ന കാലത്ത് എം.എസ്.എഫ് ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. തൃക്കലങ്ങോട് ഹാജിയാർപടിയിലെ സുലൈമാൻ -സുഹ്റ ദമ്പതികളുടെ മകനാണ് . രണ്ട് സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |