SignIn
Kerala Kaumudi Online
Thursday, 02 May 2024 2.51 AM IST

കളിമണ്ണിൽ കരുത്തോടെ കുണ്ടറ സെറാമിക്‌സ്

ceramics
കുണ്ടറ സെറാമിക്സ്

കൊല്ലം: നിരന്തര നഷ്ടക്കണക്കുകളോടു വിടപറഞ്ഞ് പുതിയ പടവുകൾ കയറുകയാണ് സർക്കാർ സംരംഭമായ കുണ്ടറ സെറാമിക്സ് ലിമിറ്റഡ്. ഉത്പാദന ശേഷി ഉയർത്താനുള്ള പ്ളാന്റുകളുടെ ശിലാസ്ഥാപനം നാളെ മന്ത്രി പി. രാജീവ് നിർവഹിക്കുന്നതോടെ, സ്ഥാപനത്തിന് പുരോഗതിയുടെ പുതുമുഖമാവും.

2016ന്റെ ആരംഭത്തിൽ അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നാണ് സർക്കാർ സെറാമിക്സിനെ കൈപിടിച്ചുയർത്തിയത്. 2018ൽ ലാഭത്തിലെത്തി. ഉത്പാദന, വിപണന മേഖലകളിൽ വൻ കുതിച്ചുചാട്ടം സാദ്ധ്യമാക്കിയതിന് പുറമെ ഇന്ധനച്ചെലവും പരിസര മലിനീകരണവും കുറയ്ക്കാനും ദ്രവീകൃത പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കാനും പ്ളാന്റുകൾ സജ്ജമാക്കി. പത്ത് വർഷത്തെ മാസ്റ്റർ പ്ളാൻ അടിസ്ഥാനത്തിൽ ഈ വർഷം നടപ്പാക്കാനുദ്ദേശിക്കുന്ന പ്രോജക്ടുകളുടെ ശിലാസ്ഥാപനമാണ് നടക്കുന്നത്.

പ്രതിമാസ ഉത്പാദനം കൂട്ടാനായി ബ്ളഞ്ചർ, ഹൈഡ്രോ സൈക്ളോൺ, ഫിൽറ്റർ പ്രസ് അറ്റോമൈസർ എന്നീ മെഷിനറികൾക്ക് സ്പെയർ സ്ഥാപിക്കുകയും ക്ളേ പ്രോസസിംഗ് ടാങ്കുകളുടെ ശേഷി ഉയർത്തുകയും ചെയ്യും. പാക്കിംഗിനും സ്റ്റോക്കിംഗിനുമുള്ള യന്ത്രവത്കരണത്തിലൂടെ ചെലവ് കുറച്ച് ഉത്പാദനം കൂട്ടാനും പാക്കിംഗിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാനും കഴിയും.

പ്രവർത്തനം 1937 മുതൽ

കളിമണ്ണിൽ നിന്ന് പാത്രങ്ങൾ ഒഴികെയുള്ള നൂതന ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമാണ് സെറാമിക്സ് ലിമിറ്റഡ്. ആദ്യകാലത്ത് പാത്രങ്ങളായിരുന്നു നിർമ്മിച്ചിരുന്നത്. കുണ്ടറയിലെ മേൽത്തരം കളിമണ്ണിന്റെ സാദ്ധ്യതകൾ കണ്ടെത്തി ബ്രിട്ടീഷ് ഭരണകാലത്ത് 1937ലാണ് കേരള സെറാമിക്സ് പ്രവർത്തനമാരംഭിച്ചത്. ഫാക്ടറിയിൽ നിന്ന് മുഴങ്ങുന്ന സൈറൺ ആയിരുന്നു ഒരുകാലത്ത് പ്രദേശവാസികളുടെ സമയസൂചിക.

................................

 1220 ടൺ: സെറാമിക്സിലെ പ്രതിമാസ ഉത്പാദനം

 1500 ടൺ: ലക്ഷ്യമിടുന്ന പ്രതിമാസ ഉത്പാദനം

......................................

പുതിയ വഴിത്താര

 ആധുനിക മലിനീകരണ നിയന്ത്രണത്തിലൂടെ ധാതുനഷ്ടം ഒഴിവാക്കാം

 മണൽ സംസ്കരണത്തിന് സാൻഡ് വാഷിംഗ് പ്ളാന്റ്, വിറ്റുവരവ് കൂടും

 ധാതുസമ്പത്ത് പുനഃചംക്രമണം ചെയ്ത് ധാതുനഷ്ടം കുറയ്ക്കാനാവും

 ക്ളേ റിക്കവറി മെച്ചപ്പെടുത്താനാവും

 മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം ലാഭമുണ്ടാക്കും

 ഒരു ടൺ ഉത്പന്നത്തിന് ശരാശരി 11,000-12.000 രൂപ

 മൂല്യവർദ്ധന വരുത്തുമ്പോൾ 16,000- 18,000 രൂപ

 പ്രധാന മൂല്യവർദ്ധക വസ്തു ഫൈൻ ഗ്രേഡ് കയോലിൻ

...........................................

5 വർഷത്തെ നേട്ടങ്ങൾ

 2016-17 സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ പ്രതിമാസ ഉത്പാദനം 150 ടൺ, ഇപ്പോൾ 1220 ടൺ

 ഡീസലിന് പകരം എൽ.എൻ.ജി, ഇന്ധനച്ചെലവ് (ഒരു ടൺ) 6000 രൂപയിൽ നിന്നു 2500 ആയി

 15 വർഷത്തെ പ്രവർത്തനങ്ങൾക്കായി 4.32 ഏക്കർ ഭൂമി മൈനിംഗിനായി വാങ്ങി

 ഉത്പാദന ചെലവ് കുറയ്ക്കാൻ മെഷിനറികൾ നവീകരിച്ചു

................................

ഭാവി കാര്യങ്ങൾ

പേപ്പർ മില്ലുകൾക്ക് പുറമെ റിഫ്രാക്ടറി, വളം-കീടനാശിനി നിർമ്മാണശാലകൾ, റബർ, ഡിറ്റർജന്റ്, സെറാമിക് എന്നീ വിവിധ വ്യവസായങ്ങളിൽ അസംസ്കൃത വസ്തുവായി സെറാമിക്സിന്റെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. മഹാരാഷ്ട്ര,​ തമിഴ്നാട്,​ ജമ്മു കശ്മീർ,​ ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് പ്രധാന ഉപഭോക്താക്കൾ.

25 വർഷത്തെ സുഗമമായ മൈനിംഗ് ആവശ്യത്തിനായി 7 ഏക്കർ ഭൂമി വിലയ്ക്കുവാങ്ങും. മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ പ്ളാന്റിന്റെ നിർമ്മാണം അടുത്ത വർഷം തുടങ്ങും. രണ്ടുവർഷത്തിനകം പൂർത്തീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KUNDARA CERAMICS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.