SignIn
Kerala Kaumudi Online
Friday, 26 April 2024 10.54 PM IST

മലമ്പുഴയിൽ വാഹനം മറിച്ചിട്ട് യൂട്യൂബർമാരുടെ അഭ്യാസം, മോട്ടോർ വാഹനവകുപ്പും പൊലീസും അന്വേഷണം തുടങ്ങി

youtubers

പാലക്കാട്: മലമ്പുഴയിൽ വാഹനം മറിച്ചിട്ട് യൂട്യൂബർമാരുടെ അഭ്യാസം. പുതിയ വാഹനം ഡാം സൈറ്റിലിറക്കി മനപൂർവം മറിച്ചിടുകയും, ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു. അമിതവേഗതയിലാണ് തൃശൂർ സ്വദേശിയും സംഘവും വണ്ടിയോടിച്ചതെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തിൽ മോട്ടോർ വാഹനവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു.ഏപ്രിൽ മാസത്തിലായിരുന്നു സംഭവമെന്നാണ് സൂചന. വാഹനം നിരോധിത മേഖലയായ ഡാം സൈറ്റിലേക്കിറക്കുകയായിരുന്നു. വീഡിയോ കഴിഞ്ഞ ദിവസമാണ് വ്‌ളോഗർമാർ യൂട്യൂബിൽ പ്രചരിപ്പിച്ചത്.

അപകടരമായ രീതിയിലാണ് മറ്റൊരു വാഹനത്തിൽ തൂങ്ങിക്കിടന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. പ്രാഥമിക പരിശോധനയിൽ നിയമലംഘനം വ്യക്തമാണെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായും ആർ ടി ഒ അറിയിച്ചു. വാഹനം അനുമതിയില്ലാതെ ഡാമിലിറക്കിയതിന് ജലവിഭവ വകുപ്പും പൊലീസിൽ പരാതി നൽകിയേക്കും.വാഹന ഉടമയെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി മലമ്പുഴ സി ഐ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKAD, YOUTUBERS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.