തിരുവനന്തപുരം : കോളേജ് വിദ്യാർത്ഥികളുടെ വാക്സിനേഷൻ ആരോഗ്യ വകുപ്പും ഉന്നതവിദ്യാഭ്യാസ വകുപ്പും സംയുക്തമായി പൂർത്തിയാക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. വാക്സിൻ എടുക്കാത്ത അദ്ധ്യാപകരുൾപ്പെടെയുള്ളവരുടെ കണക്കെടുത്ത് അതത് സർവകലാശാലകളിൽ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും. ഈമാസം 30നകം 18 വയസിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകും. 77ശതമാനത്തിലധികം പേർ ആദ്യഡോസ് വാക്സിൻ എടുത്തതായും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |