SignIn
Kerala Kaumudi Online
Friday, 26 April 2024 7.12 PM IST

കേരള സർവകലാശാല പരീക്ഷാഫലം, പ്രാക്ടിക്കൽ, പരീക്ഷാഫീസ്

keralauniversity

തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എം.എസ്‌.സി. കമ്പ്യൂട്ടർസയൻസ് (എസ്.ഡി.ഇ. - 2018 അഡ്മിഷൻ റെഗുലർ ആന്റ് 2017 അഡ്മിഷൻ സപ്ലിമെന്ററി) ഡിസംബർ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്​റ്റർ ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ്, ബി.എസ്‌സി. ഹോട്ടൽ മാനേജ്‌മെന്റ് ആന്റ് കാ​റ്ററിംഗ് സയൻസ് എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്തംബർ 23 ന് ആരംഭിക്കും. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.

ഒക്‌ടോബർ 20ന് ആരംഭിക്കുന്ന നാലാം സെമസ്​റ്റർ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്‌കൾപ്പ്ച്ചർ) പരീക്ഷകൾക്ക് പിഴകൂടാതെ സെപ്തംബർ 20 വരെയും 150 രൂപ പിഴയോടെ സെപ്തംബർ 24 വരെയും 400 രൂപ പിഴയോടെ സെപ്​റ്റംബർ 28 വരെയും അപേക്ഷിക്കാം.

സെപ്തംബർ 16 ന് ആരംഭിക്കുന്ന ജർമ്മൻ എ1 പരീക്ഷകൾക്ക് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈ​റ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALAUNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.