SignIn
Kerala Kaumudi Online
Saturday, 27 April 2024 12.19 AM IST

തലേ ദിവസവും പുലിയിറങ്ങിയ സ്ഥലത്തുകൂടി വാവയുടെ സാഹസിക യാത്ര; ഒപ്പം മനോഹരമായ കാഴ്‌ചയായി തെന്മല റിസർവോയറിൽ നീന്തിപ്പോകുന്ന ആനക്കൂട്ടവും

കൊല്ലം ജില്ലയിലെ കിഴക്കൻ അതിർത്തി പ്രദേശമായ ആര്യങ്കാവിന് സമീപമുള്ള റോസ് മലയിലേക്കാണ് വാവയുടെ ഇന്നത്തെ യാത്ര. ആര്യങ്കാവിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ തെക്ക് മാറി, ശെന്തുരുണി വനത്തിലൂടെ മലകയറി വേണം റോസ് മലയിലെത്താൻ. റോസ് മലയിൽ വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള വാച്ച് ടവറിൽ നിന്നുള്ള മനോഹരമായ കാഴ്‌ചയാണ് ഇവിടുത്തെ ഹൈലൈറ്റ്. വാച്ച് ടവറിൽ നിന്നുംനോക്കുമ്പോൾ തെൻമല ഡാമിന്റെ വളരെ വിശദമായ ദൃശ്യം കാണാം.

സ്ഥലത്തെത്തിയ വാവയ്‌ക്ക്‌റോസ് മലയെക്കുറിച്ചും അവിടുത്തെ മൃഗങ്ങളെക്കുറിച്ചും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞ് കൊടുത്തു. തലേദിവസം പുലി വന്ന സ്ഥലത്തിലൂടെയാണ് യാത്ര. റോസ് മലയുടെ പ്രധാന ആകർഷണമാണ് ഇവിടുത്തെ വ്യൂ പോയിന്റ്. കുറച്ച് നടന്നു കയറേണ്ടി വരും. ഇവിടെ നിന്നുള്ള കാഴ്ച തെന്മല ഡാമിന്റെ റിസർവോയർ ആണ്. അതി മനോഹരമാണ് ആ കാഴ്ച്ച.അത് പറഞ്ഞറിയിക്കാൻ വാക്കുകളില്ല കാണുക തന്നെവേണം.

snakemaster

വ്യൂപോയിന്റിൽ നിന്ന് കാഴ്ചകൾ കാണുന്നതിനിടെയാണ് അത് കണ്ടത് താഴെ ആനക്കൂട്ടം. അതിൽ അഞ്ച് ആനകൾ ,അത് കാട്ടിലേക്ക് മറഞ്ഞതും അടുത്ത ആനക്കൂട്ടം അതിൽ ആറ് ആനകൾ.അവസാനം ഈ രണ്ട് ആനകൂട്ടങ്ങളും ഒന്നിച്ച് കൂടുന്നതും, ഒന്നിച്ച് വെള്ളത്തിൽ നീന്തിപോകുന്നതും കാണേണ്ട കാഴ്ച്ച തന്നെ. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്‌

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNAKEMASTER, NEW, EPISODE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.