SignIn
Kerala Kaumudi Online
Saturday, 27 April 2024 4.49 AM IST

സ്വാതന്ത്ര്യ സമരത്തോട് മുഖം തിരിഞ്ഞുനിന്നവരെ മഹത്വവത്കരിക്കില്ല,​ കണ്ണൂർ സർവകലാശാല സിലബസിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

kk

തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിനോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും നേതാക്കളേയും മഹത്വവത്കരിക്കുന്ന നിലപാട് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏത് പിന്തിരിപ്പൻ ആശയങ്ങളേയും നമുക്ക് പരിശോധിക്കേണ്ടി വരും എന്നാൽ അതിനെ മഹത്വവത്കരിക്കാതിരുന്നാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ സർവകലാശാലയുടെ സിലബസിൽ ആർ.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഏത് പ്രതിലോമകരമായ ആശയങ്ങളും പരിശോധിക്കേണ്ടി വരും. എന്നാൽ അതിനെ മഹത്വവത്കരിക്കരുത്.സർവകലാശാല ഫലപ്രദമായ നടപടി ഇപ്പോൾ തന്നെ സ്വീകരിച്ചു. രണ്ടംഗ വിദഗ്ദ്ധ സമിതിയെ പരിശോധനയ്ക്കായി നിശ്ചയിച്ചിട്ടുണ്ട്. ഡോ ജെ പ്രഭാഷ്, ഡോ കെഎസ് പവിത്രനുമാണ് വിദഗ്ദ്ധ സമിതി. അവരുടെ ശുപാർശയിൽ ഇക്കാര്യത്തിൽ നിലപാടെടുക്കും. ഇക്കാര്യത്തിൽ കേരളത്തിന്റെ നിലപാടിൽ ആർക്കും സംശയമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR UNIVERSITY, KANUUR UNIVERSITY SYLLABUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.