ചങ്ങനാശേരി: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൃക്കൊടിത്താനം കൊക്കോട്ടുചിറ കുളത്തിനോട് ചേർന്നുള്ള കുട്ടികളുടെ പാർക്കിൽ നിർമ്മാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് , മിനിമാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ.സുവർണ്ണ കുമാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസാദ് കുമരംപറമ്പിൽ , വാർഡ് മെബർ ജാൻസി മാർട്ടിൻ, വി.കെ സുനിൽ കുമാർ, ടി. രഞ്ജിത്ത്, എൻ.രാജു, കെ.സി സതീഷ് ചന്ദ്ര ബോസ്, എം.കെ ഉണ്ണികൃഷ്ണൻ, പി.കെ തമ്പി, ഷാജി കോലേട്ട്, എം.എസ് വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |