ന്യൂഡൽഹി : തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഒക്ടോബർ 31വരെ നീട്ടി. നിലവിലുള്ള ഇളവുകളും നിയന്ത്രണങ്ങളും സഹിതമാണ് ലോക്ക്ഡൗൺ നീട്ടിയത്. ആളുകൾ ഒത്തുചേരുന്നതിന് നിയന്ത്രണമുണ്ട്. ആരാധനാലയങ്ങളിലെ ഉത്സവങ്ങൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.
34,973 പേർക്ക് കൊവിഡ്: മരണം 260
രാജ്യത്ത് 24 മണിക്കൂറിനിടെ 34,973 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 260 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 37,681 പേർ രോഗമുക്തരായി. നിലവിൽ 3,90,646 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണം 4,42,009. ആകെ രോഗികൾ 3,31,74,954 ആയി. രാജ്യത്ത് ഇതുവരെ 72,37,84,586 പേർക്ക് വാക്സിൻ നൽകിയതായും കേന്ദ്രംഅറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |