തെങ്ങമം: കാഞ്ഞിക്കൽ ദേവീക്ഷേത്രം സേവാസമിതിയുടെ എട്ടാമത് കൈതക്കൽ മഹാമുനി പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. ചട്ടമ്പിസ്വാമിയുടെ ജീവിത ദർശനത്തെക്കുറിച്ച് കൈതക്കൽ സോമനാഥ കുറുപ്പ് രചിച്ച 'മഹാമുനി' എന്ന നോവലിന്റെ പേരിലുള്ളതാണ് പുരസ്കാരം. 2018-20 കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച നോവലുകളാണ് പരിഗണിക്കുന്നത്.11,111 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കൃതികളുടെ രണ്ടു കോപ്പികൾ സെപ്തംബർ 30 നകം സെക്രട്ടറി, കാഞ്ഞിക്കൽ ദേവി ക്ഷേത്രം സേവാ സമിതി, കൈതക്കൽ, ആനയടി പി.ഒ.690651 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 9447398694.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |