കൊച്ചി: ഒറ്റയ്ക്കല്ല, ഒറ്റപ്പെടുത്തില്ല, ഒപ്പമുണ്ട് എന്ന സന്ദേശവുമായി കേരള പ്രദേശ് സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ ആരംഭിച്ച ഗുരുസ്പർശം 2 കൊവിഡ് സാന്ത്വന പദ്ധതിയുടെ ജില്ലാ സമാപനം ഇന്ന് ചെല്ലാനത്ത് നടക്കും. പുത്തൻത്തോട് ഗവൺമെന്റ് ഹൈസ്ക്കൂളിൽ നടക്കുന്ന ചടങ്ങ് കെ.ബാബു എം.എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിക്കും. 200 നിർദ്ധന വിദ്യാർത്ഥികൾക്ക് ചടങ്ങിൽവെച്ച് സാമ്പത്തിക സഹായം നൽകും. 25 ലക്ഷംരൂപയുടെ പദ്ധതിയുമായി ആരംഭിച്ച സാന്ത്യന പരിപാടി 46 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |