കൊച്ചി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ കിറ്റ്കോ വനിതകൾക്കായി നാല് ആഴ്ചത്തെ ഓൺലൈൻ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. സ്വന്തമായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്ന സയൻസിലോ, എൻജിനീയറിംഗിലോ ബിരുദമോ, ഏതെങ്കിലും ഡിപ്ലോമയോയുള്ള വനിതകൾക്ക് പങ്കെടുക്കാം. പ്രായപരിധി 21 - 45. സംരംഭങ്ങൾ തിരഞ്ഞെടുക്കേണ്ടവിധം, വിവിധ ലൈസൻസുകൾ, ഗുഡ് മാനുഫാക്ചറിംഗ് പ്രാക്ടീസസ്, സാമ്പത്തിക വായ്പ മാർഗങ്ങൾ, മാർക്കറ്റ് സർവ്വേ, ബിസിനസ് പ്ലാനിംഗ, മാനേജ്മെന്റ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങൾ, പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ആശയവിനിമയപാടവം, മോട്ടിവേഷൻ തുടങ്ങിയ നിരവധി വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. 9847463688, 9447509643
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |