പൊന്നാനി: പൊന്നാനി സി.പി.എം ഏരിയ കമ്മിറ്റിക്ക് കീഴിലെ സമ്മേളന ഷെഡ്യൂളുകളായി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനും നിയമസഭ തിരഞ്ഞെടുപ്പിനും ശേഷം നടക്കുന്ന സമ്മേളന കാലമായതിനാൽ ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങൾ ചൂടേറിയ ചർച്ചകൾ കൊണ്ട് ചൂടുപിടിക്കും. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊന്നാനിയിലുണ്ടായ പ്രതിഷേധ പ്രകടനവും അനുബന്ധ വിഭാഗീയതയും ചർച്ചകളിൽ സജീവ വിഷയമാവും. സെപ്തംബർ 15 മുതൽ ഒക്ടോബർ 13 വരെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. 103 ബ്രാഞ്ച് കമ്മിറ്റികളാണ് നിലവിൽ പൊന്നാനി ഏരിയ കമ്മിറ്റിക്ക് കീഴിലുള്ളത്. അംഗങ്ങളുടെ വർദ്ധനവിനെ തുടർന്ന് ഇരുപതോളം ബ്രാഞ്ചുകൾ വിഭജിക്കും. ഒക്ടോബർ 14 മുതൽ നവംബർ 14 വരെയാണ് ലോക്കൽ സമ്മേളനങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. എട്ട് ലോക്കൽ കമ്മിറ്റികളാണ് പൊന്നാനി ഏരിയയിലുള്ളത്. ഇതിൽ രണ്ട് ലോക്കൽ കമ്മിറ്റികൾ ഇത്തവണ വിഭജിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |