തിരുവനന്തപുരം:വക്കം അബ്ദുൾ ഖാദറിന്റെ 79ാം രക്തസാക്ഷിത്വ ദിനത്തിൽ ആൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലാ കോളേജ് ജംഗ്ഷനിൽ നിന്നും കായിക്കരയിലെ വക്കം അബ്ദുൾ ഖാദർ സ്മാരകത്തിലേക്ക് ബൈക്ക് റാലി നടത്തി.രക്തസാക്ഷി മണ്ഡപത്തിൽ നടന്ന അനുസ്മരണ സമ്മേളനം വക്കം സുകുമാരൻ ഉദ്ഘാടനം ചെയ്തു.എസ്.യു.സി.ഐ (സി) ജില്ലാ സെക്രട്ടറി ആർ.കുമാർ ബൈക്ക് റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഇ വി പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.പി.പി പ്രശാന്ത്കുമാർ,എ.ഷൈജു,ഗോവിന്ദ് ശശി,എ.സബൂറ,അജിത് മാത്യു, കെ.മഹേഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |