SignIn
Kerala Kaumudi Online
Friday, 26 April 2024 10.17 PM IST

മാല നഷ്ടപ്പെട്ട വിവരം അറിയിച്ചില്ല; ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡിന്റെ നോട്ടീസ്

ettumanoor-temple

കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡിന്റെ കാരണം കാണിക്കൽ നോട്ടീസ്. തിരുവാഭരണ കമ്മിഷണർ അജിത് കുമാർ ഉൾപ്പടെയുള്ളവർക്കാണ് നോട്ടീസ്. മാല നഷ്ടപ്പെട്ട വിവരം ഉന്നതാധികാരികളെ അറിയിക്കാത്തതിനാലാണ് നടപടി.

തിരുവാഭരണ കമ്മിഷണർ എസ് അജിത്കുമാറിനെ കൂടാതെ വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ, ഏറ്റുമാനൂർ ദേവസ്വം അസി. കമ്മിഷണർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ഏറ്റുമാനൂർ ദേവസ്വം മുൻ അസി. കമ്മിഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടിസ് അയച്ചത്.

മുൻ മേൽശാന്തിക്കെതിരെ ബോർഡ് ക്രിമിനൽ നടപടിയിലേക്ക് കടന്നേക്കും.ക്ഷേത്രത്തിലെ മാല കാണാതായ വിവരം ഉദ്യോഗസ്ഥർ ഉന്നത അധികാരികളിൽ നിന്ന് മറച്ചുവച്ചുവെന്ന് കാണിച്ച് ദേവസ്വം വിജിലൻസ് എസ്പി പി ബിജോയി റിപ്പോർട്ട് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ETTUMANOOR TEMPLE, DEWSOM BOARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.