SignIn
Kerala Kaumudi Online
Friday, 26 April 2024 11.15 AM IST

ഇന്തോ പസഫിക് മേഖലയിൽ സഹകരണം വർദ്ധിപ്പിക്കാൻ ഓസ്ട്രേലിയൻ മന്ത്രിമാർ ആദ്യമായി ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായി ഇന്ന് ചർച്ച

aus

ന്യൂഡൽഹി: പ്രതിരോധ വിദേശകാര്യ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓസ്‌ട്രേലിയയുമായി ഇന്ത്യ നടത്തുന്ന മന്ത്രിതല ചർച്ച ഇന്ന് ന്യൂഡൽഹിയിൽ നടക്കും. ഇത് ആദ്യമായാണ് ഓസ്ട്രേലിയയുമായി ഇന്ത്യ ഇത്തരത്തിൽ ചർച്ച നടത്തുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുമായി ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാറീസ് പെയ്‌ൻ, പ്രതിരോധമന്ത്രി പീറ്റർ ഡട്ടൺ എന്നിവരാണ് ചർച്ച നടത്തുക.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഓസ്‌ട്രേലിയൻ മന്ത്രിമാർ ഇന്ന് നേരിൽകണ്ട് ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളുമായുള്ള സാമ്പത്തിക സുരക്ഷ, സൈബർ സുരക്ഷ, കാലാവസ്ഥ, സാങ്കേതികവിദ്യ, വിതരണ ശൃംഖല പ്രശ്‌നങ്ങൾ തുടങ്ങിയ വിവിധ കാര്യങ്ങൾചർച്ച ചെയ്യും. ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപരമായ സഹകരണത്തിനാണ് ഇരു രാജ്യങ്ങളുടെയും ചർച്ച. കഴിഞ്ഞ ഒരു വർഷമായി നിലവിലുള‌ള ഈ ബന്ധം ശക്തമായ പുരോഗതി കൈവരിച്ചതായി ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാറീസ് പെയ്‌ൻ അഭിപ്രായപ്പെട്ടു.

ഇന്ത്യ ഒരു ആഗോള ഉൽപാദന കേന്ദ്രമാകുന്ന പാതയിലാണെന്നും സാങ്കേതിക വിദ്യയുടെ പ്രധാന വിപണിയായി ഇന്ത്യ മാറിയെന്നും മാറീസ് പെയ്ൻ അറിയിച്ചു. വിവിധ ദുരന്തങ്ങളെ നേരിടുന്നതിനുള‌ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള‌ള ഇന്ത്യയുടെ സംരംഭത്തിന് 10 മില്യൺ ഡോളർ ഓസ്‌ട്രേലിയ നൽകുമെന്നും മന്ത്രിമാർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, AUSTRALIA, INDIA, MINISTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.