SignIn
Kerala Kaumudi Online
Saturday, 27 April 2024 9.04 AM IST

53 കുടുംബങ്ങൾക്ക് കടലേറ്റ ഭീതിയില്ലാതെ അന്തിയുറങ്ങാം

geham

തൃശൂർ: കടലേറ്റവും വെള്ളപ്പൊക്കവും ഭയക്കണ്ട. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉള്ളതും കെട്ടിപ്പിടിച്ച് വീട് വിട്ടിറങ്ങേണ്ട. ആശങ്കകളില്ലാതെ, വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്റർ പരിധിക്കുള്ളിലുള്ള മുഴുവൻ പേർക്കുമായുള്ള സർക്കാരിന്റെ പുനർഗേഹം പദ്ധതി വഴി 93 ഗുണഭോക്താക്കൾ ഗൃഹപ്രവേശം നടത്തുന്നു.

53 ഭവനങ്ങളുടെ താക്കോൽദാനം 16ന് നടക്കും. ബാക്കിയുള്ള 103 ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം പുരോഗമിക്കുന്നു. കയ്പ്പമംഗലം മണ്ഡലത്തിൽ 316 ഗുണഭോക്താക്കളാണ് മാറിത്താമസിക്കുന്നത്. ഇതിൽ 193 പേരുടെ ഭൂമി വില നിശ്ചയിച്ച് 154 പേരുടെ ഭൂരജിസ്‌ട്രേഷൻ പൂർത്തിയായി. 83 കുടുംബങ്ങളുടെ ഭവന നിർമ്മാണം പൂർത്തീകരിച്ചു. മണലൂരിൽ പദ്ധതിപ്രകാരം മാറിത്താമസിക്കാൻ തയ്യാറായിട്ടുള്ള 39 പേരിൽ 18 പേരുടെ ഭൂമി വില നിശ്ചയിച്ച്, രജിസ്‌ട്രേഷൻ പൂർത്തിയാക്കി. ഗുരുവായൂരിൽ പദ്ധതിപ്രകാരം മാറിത്താമസിക്കാൻ തയ്യാറായിട്ടുള്ള 80 പേരിൽ 24 എണ്ണത്തിന്റെ ഭൂവില നിശ്ചയിച്ച്, രജിസ്‌ട്രേഷൻ പൂർത്തിയായി. അഞ്ച് പേരുടെ ഭവനനിർമ്മാണം കഴിഞ്ഞു.
നൂറ്ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കയ്പ്പമംഗലം മണ്ഡലത്തിൽ ഭവന നിർമാണം പൂർത്തീകരിച്ച 43 ഗുണഭോക്താക്കളുടെയും മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിലെ അഞ്ച് വീതം ഗുണഭോക്താക്കളുടെയും താക്കോൽദാന ചടങ്ങാണ് നടക്കുക.

10 ലക്ഷം ധനസഹായം

കടൽക്ഷോഭം നേരിടുന്ന പ്രദേശവാസികൾക്ക് വ്യക്തിഗത ഭവനങ്ങൾക്കുള്ള സ്ഥലം വാങ്ങി വീട് വയ്ക്കാനും വീടും സ്ഥലവും ഒരുമിച്ച് വാങ്ങാനുമായി 10 ലക്ഷം രൂപ ധനസഹായം പുനർഗേഹം പദ്ധതി വഴി നൽകും. നൂറ്ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണം പൂർത്തീകരിച്ച 308 വീടുകളുടെയും 303 ഫ്‌ളാറ്റുകളുടെയും താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ 16ന് വൈകിട്ട് നാലിന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. അന്ന് മണലൂരിൽ മുരളി പെരുനെല്ലി എം.എൽ.എയുടെയും ഗുരുവായൂരിൽ എൻ.കെ അക്ബർ എം.എൽ.എയുടെയും അദ്ധ്യക്ഷതയിലാണ് ചടങ്ങുകൾ.

പുനർഗേഹ മേൽക്കൂരയ്ക്ക് പിന്നിൽ

സംസ്ഥാനമാകെ വകയിരുത്തിയത്: 2450 കോടി രൂപ
ദുരിതാശ്വാസനിധിയിൽ നിന്ന് :1398 കോടി
സംസ്ഥാന വിഹിതം: 1052 കോടി.
ജില്ലയിൽ പുനരധിവാസത്തിനുള്ള സർവേ ലിസ്റ്റിലുള്ളത്: 939 ഗുണഭോക്താക്കൾ
മാറിത്താമസിക്കാൻ സമ്മതം അറിയിച്ചത്: 435 കുടുംബങ്ങൾ
സ്വന്തം നിലയിൽ കണ്ടെത്തിയ ഭൂമി വില നിശ്ചയിച്ചത്: 235 ഗുണഭോക്താക്കൾ
രജിസ്‌ട്രേഷൻ പൂർത്തീകരിച്ചത്: 196
ഇതുവരെ ചെലവഴിച്ചത്: 1643 ലക്ഷം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KADALETTAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.